National
മുംബൈ: പ്രണയപ്പകയെത്തുടർന്ന് 19 വയസുകാരിയെ 25 വയസുകാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശിവാജി നഗർ സ്വദേശിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.
ത്രികോണ പ്രണയമാണ് കൊലപാതകത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു യുവതിയെയും 23കാരനായ യുവാവിനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ഷിഫയും പ്രതിയായ യുവതിയും ഒരേ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ ശിവാജി നഗറിലെ ഫുർഖാനിയ മസ്ജിദ് പരിസരത്തായിരുന്നു സംഭവം.
യുവാവുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടു യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് 25 വയസുകാരി ഷിഫയുടെ മുഖത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു.
കവിളിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയ്ക്കുള്ളിലേക്കു തറച്ചുകയറിയതാണു മരണകാരണം. ഉടൻ തന്നെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.
National
ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടു. 40 ഓളം കേസിലെ പ്രതി അംജദ് (36) എന്നയാളാണ് വെടിയേറ്റ് മരിച്ചത്.
വാഹന പരിശോധനയ്ക്കിടെ പോലീസ് സംഘത്തിന് നേരെ അംജിദ് വെടിവച്ചിരുന്നു. തുടർന്ന് പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സബ് ഇൻസ്പെക്ടർ സന്ദീപ് ചൗധരി, കോൺസ്റ്റബിൾ ഇസ്ഫാക്ക് എന്നിവർക്ക് വെടിയേറ്റു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ കൊലപാതകം, കവർച്ച ഉൾപ്പെടെ 40 ഓളം കേസുകളിൽ അംജദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഇയാൾ ഉപയോഗിച്ച വാഹനവും തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
NRI
നോർത്ത് കരോളിന: നോർത്ത് കരോളിനയിലെ ഷാർലറ്റിൽ ബാങ്ക് ഓഫ് അമേരിക്ക ജീവനക്കാരിയെ ജോലി സ്ഥലത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 20 വർഷമായി ബാങ്ക് ഓഫ് അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന ഇന മിഷേൽ ലാംഗ് (50) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാങ്ക് ശാഖയ്ക്ക് പുറത്ത് സിഗരറ്റ് വലിക്കാനായി (Smoke break) ഇറങ്ങിയ സമയത്താണ് ഇനയ്ക്ക് നേരെ ആക്രമണമുണ്ടായതെന്ന് കുടുംബം കരുതുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സാം ഓൺ ആൻഡ്രൂ സ്മിത്ത് (22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ കുറ്റം ചുമത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയും ഇനയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അഞ്ച് മക്കളുടെ അമ്മയായ ഇനയെ ബാങ്കിലെ സഹപ്രവർത്തകർ സ്നേഹനിധിയായ ഒരു വ്യക്തിയായാണ് വിശേഷിപ്പിച്ചത്. അവരുടെ സംസ്കാര ചടങ്ങുകൾക്കായി സഹപ്രവർത്തകർ 'GoFundMe' വഴി പണം സമാഹരിക്കുന്നുണ്ട്.പ്രതി നിലവിൽ മെക്ലെൻബർഗ് കൗണ്ടി ജയിലിൽ റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
NRI
ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ ഇന്ത്യൻ വംശജനായ ചന്ദൻകുമാർ രാജ നന്ദകുമാർ (37) അക്രമിയുടെ വെടിയേറ്റ് മരിച്ചു. തിരക്കേറിയ ഷോപ്പിംഗ് മാളിൽ ശനിയാഴ്ചയായിരുന്നു സംഭവം.
പാര്‍ക്കിംഗ് ഏരിയയിൽ തന്റെ കാറിനുള്ളില്‍ ഇരിക്കുമ്പോഴാണ് ചന്ദൻകുമാറിന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഐടി പ്രഫഷണലായ ചന്ദൻകുമാർ കർണാടക സ്വദേശിയാണ്. ടൊറന്റോയില്‍ കന്നഡക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ചന്ദന്‍ ശ്രമിച്ചിരുന്നുവെന്നും ഇതില്‍ എതിര്‍പ്പുണ്ടായ ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് കുടുംബം പറയുന്നത്.
National
ജലന്ധർ: പഞ്ചാബിലെ ജലന്ധർ നഗരത്തിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ജലന്ധറിലെ മോഡൽ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം ഇന്ന് രാവിലെ ലക്കി ഒബ്റോയിയെയാണ് കൊലപ്പെടുത്തിയത്.
ലക്കി വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. നിരവധി തവണ ഇവർ വെടിയുതിർത്തു. അഞ്ച് വെടിയുണ്ടകൾ ലക്കി ഒബ്റോയിയുടെ ശരീരത്തിൽ പതിച്ചു.
ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന നേതാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ലക്കി ഒബ്റോയിയുടെ ഭാര്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്വ രംഗത്തെത്തി. സംസ്ഥാനത്ത് എഎപി ഭരണത്തിൽ ക്രമസമാധാന നില തകർന്നെന്നും സ്വന്തം പാർട്ടി നേതാക്കളെ പോലും സംരക്ഷിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതാക്കളായ നിരവധി പേരും വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്.
National
ചണ്ഡിഗഡ്: അധോലോക കുറ്റവാളി ഗോൾഡി ബ്രാറിന്റെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പഞ്ചാബിലെ മൊഹാലിയിൽ സീനിയർ പോലീസ് സൂപ്രണ്ടിന്റെ വസതിക്കു സമീപം രണ്ട് അജ്ഞാതൻ വെടിവച്ചു കൊന്നു.
മയക്കുമരുന്നുകേസിലെ വിചാരണയ്ക്കുശേഷം ഭാര്യക്കൊപ്പം കോടതിയിൽനിന്നു പുറത്തിറങ്ങി തന്റെ കാറിനടുത്തെത്തിയപ്പോൾ കാറിനു സമീപം നിന്ന ആൾ ഗുരുവിന്ദർ സിംഗിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു.
International
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 37 കാരനായ യുഎസ് പൗരൻ മരിച്ചു. കുടിയേറ്റ പരിശോധനക്കെതിരെ പ്രതിഷേധിച്ച യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നഗരത്തിൽ നാഷണൽ ഗാർഡ് സേനയെ വിന്യസിച്ചു.
കൊല്ലപ്പെട്ട യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഒരു മാസത്തിനിടെ സമാനമായ രീതിയിലുള്ള രണ്ടാമത്തെ മരണമാണിത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനായാണ് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചത്.
ആയുധ ധാരികളായ ഉദ്യോഗസ്ഥരെ നഗരത്തിൽ നിന്ന് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുടിയേറ്റത്തിനെതിരായ നടപടിയുടെ ഭാഗമായി മിനിയാപൊളിസ് നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സുരക്ഷാ സേന വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തത്.
വെടിവെപ്പിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ പക്കൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയശേഷമാണ് യുവാവിന്റെ ശരീരത്തിലേക്ക് പലതവണ വെടിവെച്ചതെന്നാണ് ആരോപണം. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ എന്തിനാണ് വെടിവെച്ച് കൊല്ലുന്നതെന്നാണ് ആരോപണം. കഴിഞ്ഞയാഴ്ച വെനസ്വേല സ്വദേശിയായ യുവാവാണ് സമാനമായ രീതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മൗജ്പുറിൽ യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റസമ്മതം നടത്തി പ്രതി. ഫൈസാൻ (24) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവാണ് സമൂഹമാധ്യമങ്ങളിലൂടെ കുറ്റസമ്മതം നടത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ഫൈസാനെ കൊന്നതെന്നാണ് യുവാവ് പറഞ്ഞത്. തന്നെ നാല് മാസം മുമ്പ് ഫൈസാൻ മർദിച്ചിരുന്നുവെന്നാണ് ഇതിന് പ്രതികാരമായിട്ടാണ് ഫൈസാനെ കൊലപ്പെടുത്തിതെന്നുമാണ് പ്രതി വ്യക്തമാക്കിയത്. കൊലപാതകവുമായി തന്റെ കുടുംബത്തിനോ സുഹൃത്തുകൾക്കോ യാതൊരും ബന്ധവുമില്ലെന്നും പ്രതി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. എന്നാൽ പ്രതി പറയുന്നത് കള്ളമാണെന്നും സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് പ്രതി കൊല നടത്തിയതെന്നുമാണ് മരിച്ച ഫൈസാന്റെ സഹോദരൻ സൽമാൻ പറഞ്ഞത്.
വ്യാഴാഴ്ചയായിരുന്നു ഫൈസാൻ വെടിയേറ്റ് മരിച്ചത്. മൗജ്പുറിലെ ഒരു കഫേയിൽ വച്ച് പ്രതി ഫൈസാനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസാനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
NRI
ഒട്ടാവ: കാനഡയിലെ സറേയിൽ പഞ്ചാബി വ്യാവസായി വെടിയേറ്റ് മരിച്ചു. ബൈൻഡർ ഗാർച്ച (48) ആണ് മരിച്ചത്. പഞ്ചാബിലെ നവാൻഷഹറിനടുത്തുള്ള മല്ലൻ ബേഡിയൻ സ്വദേശിയാണ്.
സറേയിലെ ഗുമാൻ ഫാമുകൾക്ക് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ സഞ്ചരിച്ചതാണെന്നാണ് കരുതുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കാനഡയിൽ പഞ്ചാബി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമം വർധിക്കുകയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു.
International
കറാച്ചി: പാക്കിസ്ഥാനിൽ ഹൈന്ദവ കർഷകൻ വെടിയേറ്റു മരിച്ചതിൽ പ്രതിഷേധം.
സിന്ധ് പ്രവിശ്യയിൽ ഒരാഴ്ച മുന്‍പുണ്ടായ സംഭവത്തിൽ കൈലാഷ് കോലി (19) എന്ന കുടിയാനെ ഭൂവുടമസ്ഥനായ സർഫറാസ് നിസാമണി വെടിവച്ചുകൊന്നുവെന്നാണ് ആരോപണം. നെഞ്ചിൽ വെടിയേറ്റ കോലി സംഭവസ്ഥത്തുന്നെ മരിച്ചുവീണു.
നിസാമണിയുടെ സ്ഥലത്ത് കുടിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിലേക്കു നയിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.സംഭവസമയത്ത് നിസാമണി ലഹരിയിലായിരുന്നുവെന്ന് കോലിയുടെ ബന്ധുക്കൾ പറഞ്ഞു.
അധികാരത്തിൽ സ്വാധീനമുള്ള നിസാമണിയെ കേസെടുത്ത് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈന്ദവസമുദായവും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധപ്രകടനങ്ങൾ നടത്തി; കോലിയുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തിൽ പങ്കുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നിസാമണിയെ പിടികൂടാനായിട്ടില്ല.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വനിതാ ഓട്ടോഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയത് ആണ്‍സുഹൃത്താണെന്ന് പോലീസ്. ഝാൻസിയിലെ ആദ്യ വനിതാ ഓട്ടോഡ്രൈവറായ അനിത ചൗധരിയെ (45) യാണു കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രണയബന്ധം തകർന്നതിന് ആണ്‍സുഹൃത്തായ മുകേഷ് ഝായാണു കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ഝാൻസിയിലെ ഒരു സ്കൂളിനടുത്ത് മറിഞ്ഞുകിടക്കുന്ന ഓട്ടോയ്ക്കു സമീപമാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം അപകടമരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു. സ്വാതന്ത്ര്യസമരസേനാനി റാണി ലക്ഷ്മിഭായിയുടെ ജന്മനാടായ ഝാൻസിയിൽനിന്നുള്ള ആദ്യ വനിതാ ഓട്ടോഡ്രൈവറുടെ ദുരൂഹമരണം ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
ഏഴു വർഷമായുണ്ടായിരുന്ന പ്രണയബന്ധം തകർന്നതിന് അനിതയെ മുകേഷ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും തലയിൽ വെടിവച്ചതിനുശേഷം അപകടമരണമാണെന്നു വരുത്തിത്തീർക്കാൻ ഓട്ടോറിക്ഷ മറിച്ചിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. മുകേഷ് ഒളിവിലാണ്.
NRI
ടെക്സസ്: നോർത്ത് ഓസ്റ്റിനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ കാൾഡ്വെൽ കൗണ്ടിയിലെ പ്രിസിൻക്റ്റ്3 കോണ്‍സ്റ്റബിള്‍ ആരോൺ ആംസ്ട്രോംഗ് മരിച്ചു. ഒരു നൈറ്റ് ക്ലബിൽ സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ഞായറാഴ്ച പുലർച്ചെ ഏകദേശം 2.10 ഓടെയാണ് സംഭവം നടന്നത്. പാര്‍ക്കിംഗ് ഏരിയയില്‍ വെടിയേറ്റ് കിടന്ന ആംസ്ട്രോംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയെ യുഎസ് മാർഷൽ ടാസ്ക് ഫോഴ്സും ഓസ്റ്റിൻ പോലീസും ചേർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ പിടികൂടി. 2024 ഒക്ടോബറിലാണ് ആരോൺ ആംസ്ട്രോംഗ് കോൺസ്റ്റബിൾ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.
District News
കൊയിലാണ്ടി: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. അരിക്കുളം- നടുവത്തൂർ റോഡിലെ ആളില്ലാത്ത കുന്നുമ്മൽ പറമ്പിലെ കിണറ്റിലാണ് കഴിഞ്ഞ ഞായറാഴ്ച കാട്ടുപന്നി അകപ്പെട്ടത്.
കഴിഞ്ഞ ദിവസം വനം വകുപ്പ് വിഭാഗം വെടി വയ്ക്കാൻ എത്തിയെങ്കിലും കാട്ടുപന്നി കിണറ്റിലെ പൊത്തിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഇന്നലെ സ്ഥലത്ത് എത്തിയ ഗൺമാൻ സുരേഷ് പേരാമ്പ്ര കാട്ടുപന്നിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
പന്നിയെ പുറത്തെത്തിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെരുവണ്ണമൊഴി ഫോറസ്റ്റ് ഏരിയയിൽ കാട്ടുപന്നിയെ സംസ്കരിച്ചു.
International
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവശ്യയിലെ ലക്കി മർവാട്ട്, ബന്നു ജില്ലകളിൽ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് നാലു പോലീസുകാർ കൊല്ലപ്പെട്ടു.
ലക്കി മർവാട്ടിലെ സരായി നൗരംഗിൽ മോട്ടോർസൈക്കിളിലെത്തിയ മൂന്നംഗസംഘം മൂന്നുപോലീസുകാരെ വെടിവച്ചുകൊല്ലുകയായിരുന്നു. ബന്നുവിലെ മൻദൻ മേഖലയിലുണ്ടായ രണ്ടാമത്തെ സംഭവത്തിൽ ഒരു പോലീസുകാരനാണ് കൊല്ലപ്പെട്ടത്
National
ബെല്ലാരി: കർണാടകയിലെ ബെ ല്ലാരിയിൽ വാല്മീകിപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു.
ബിജെപി എംഎൽഎ ജനാർദന റെഡ്ഡിയുടെയും കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഢിയുടെയും അനുയായികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ജനാർദ്ദന റെഡ്ഢി, മുൻ മന്ത്രി ശ്രീരാമുലു എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
ഹവഭാവിയിൽ ജനാർദന റെഡ്ഢിയുടെ വീടിനു മുന്നിൽ വാല്മീകിപ്രതിമ അനാഛാദനത്തിന്റെ ഫ്ലക്സ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ജനാർദന റെഡ്ഢിയുടെയും ശ്രീരാമുലുവിന്റെയും അനുയായികളും ഭരത് റെഡ്ഢിയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു.
ഇതിനിടെ വെടിയേറ്റാണ് കോൺഗ്രസ് പ്രവർത്തകൻ രാജശേഖർ റെഡ്ഢി കൊല്ലപ്പെട്ടത്. ഒരാൾ ആകാശത്തേക്കു വെടിയുതിർത്തത് അബദ്ധത്തിൽ രാജശേഖര റെഡ്ഢിക്ക് ഏൽക്കുകയായിരുന്നു.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസും ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പോലീസിന്റെ വെടിയേറ്റല്ല രാജശേഖർ കൊല്ലപ്പെട്ടതെന്ന് എസ്പി രഞ്ജിത് കുമാർ ബന്ദാരു പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഞ്ച് തോക്കുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബെല്ലാരിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ കർശനമാക്കിയെന്നും പോലീസ് അറിയിച്ചു.
National
അഹല്യനഗർ: 2012 ലെ പൂനെ സ്ഫോടനപരന്പ കേസിലെ പ്രതികളിലൊരാളായ ബണ്ടി ജഹാഗിർദാറിനെ അജ്ഞാതസംഘം വെടിവച്ചുകൊന്നു.
അഹല്യനഗറിലെ ശ്രീരാംപുരിൽ ബോറോവേക്ക് കോളജ് റോഡിനു സമീപമായിരുന്നു ആക്രമണം.
മറ്റൊരാൾക്കൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ജഹാഗിർദാറിനുനേരെ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു.
District News
ഗൂഡല്ലൂർ: ഗൂഡല്ലൂരിനടുത്ത ശ്രീമധുര പഞ്ചായത്തിലെ വടക്കൻ ഫീൽഡിൽ താമസിച്ചിരുന്ന കുട്ടൻ എന്ന കുട്ടികൃഷ്ണൻ (48) നെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ അടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചത്.
ഇന്നലെ ഉച്ചവരെ ആരും വീട്ടിൽ കയറിയിട്ടില്ലെന്നാണ് പറയുന്നത്. ബന്ധുക്കളിൽ ഒരാൾ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. വീട്ടിൽ പോയപ്പോൾ കൃഷ്ണനെ കൈയിൽ തോക്കുമായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവർ ഉടൻ തന്നെ അയൽക്കാരെയും ഗൂഡല്ലൂർ പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ്, എസ്ഐ കവിയരസൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം കുടുംബ തർക്കമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നും കൃഷ്ണന് നാടൻ തോക്ക് ലഭിച്ചതെങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നു.
National
ഗൊരഖ്പുർ: കളിസ്ഥലത്തെ തർക്കത്തെത്തുടർന്ന് യുപിയിലെ ഗൊരഖ്പുരിൽ പ്ലസ് വൺ വിദ്യാർഥി വെടിയേറ്റുമരിച്ചു.
പ്രതിയെ പിടികൂടിയെന്നും പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചതായും പോലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പിപ്രായിച്ചിലെ കോ-ഓപ്പറേറ്റീവ് ഇന്റർകോളജ് മൈതാനത്താണ് സുധീർ ഭാരതി എന്ന വിദ്യാർഥി വെടിയേറ്റുമരിച്ചത്. സമീപവാസിയാണ് വെടിയുതിർത്തതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
NRI
എഡ്മൗണ്ടൻ: കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. പഞ്ചാബിൽനിന്നുള്ള ഗുർദീപ് സിംഗ് (27), രൺവീർ സിംഗ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇരുവരും ജന്മദിന പാർട്ടിക്ക് പോകുന്നതിനായി കാറിൽ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. രണ്ടു വർഷം മുന്‍പാണ് ഗുർദീപ് കാനഡയിൽ എത്തിയത്. പഠിക്കുന്നതിനായാണ് ഒന്നര വർഷം മുമ്പ് രൺവീർ കാനഡയിൽ വന്നത്.
ഇരുവർക്കും ശത്രുക്കളൊന്നുമില്ലെന്നും ആളുമാറി വെടിയേറ്റതായാണ് സംശയിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
International
എഡ്മൗണ്ടൻ: കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. പഞ്ചാബിൽനിന്നുള്ള ഗുർദീപ് സിംഗ് (27), രൺവീർ സിംഗ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇരുവരും ജന്മദിന പാർട്ടിക്ക് പോകുന്നതിനായി കാറിൽ ഇരിക്കുന്പോഴാണ് വെടിയേറ്റത്. രണ്ടു വർഷം മുന്‍പാണ് ഗുർദീപ് കാനഡയിൽ എത്തിയത്. പഠിക്കുന്നതിനായാണ് ഒന്നര വർഷം മുന്‍പ് രൺവീർ കാനഡയിൽ വന്നത്.
ഇരുവർക്കും ശത്രുക്കളൊന്നുമില്ലെന്നും ആളുമാറി വെടിയേറ്റതായാണ് സംശയിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
Kerala
ഈരാറ്റുപേട്ട: പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് തടവിനാലിൽ വീട്ടിൽ ലോറൻസ് (56) ആണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ വിവരം ഈരാറ്റുപേട്ട പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഇയാൾ സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തും. ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
National
ന്യൂഡൽഹി: ഫിറോസ്പൂരിൽ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിലെ പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ബാദൽ എന്നയാളാണ് മരിച്ചത്.
ഫാസിൽക ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നവംബർ 15നാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.
പ്രതിയായ ബാദലിനെ മാമു ജോഹിയ ഗ്രാമത്തിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഇയാളെ ഒരു ശമ്ശാനത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ മറഞ്ഞിരുന്ന ഇയാളുടെ രണ്ട് അനുയായികൾ വെടിവയ്ക്കുകയായിരുന്നുവെന്നും പോലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതി കൊല്ലപ്പെട്ടതെന്നും ഹർമാൻബിർ സിംഗ് പറഞ്ഞു. ഒരു പോലീസ് കോൺസ്റ്റബിളിന് വെടിവയ്പ്പിൽ പരിക്കേറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറയെ (32) നവംബർ 15 ന് വൈകുന്നേരം ഏഴോടെ മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ ബാദലും കൂട്ടാളിയും തടഞ്ഞുനിർത്തി വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
ഫിറോസ്പൂരിലെ ബസ്തി ഭാട്ടിയൻ വാലി സ്വദേശിയായ ബാദൽ വാടക കൊലയാളിയാണ്. കേസിലെ കൂട്ടുപ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. സ്ഥിരം കുറ്റവാളിയായ ഷെയ്ഖ് റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. നിസാമാബാദിലെ ആശുപത്രിയിൽ വച്ചാണ് സംഭവം.
പോലീസിന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പോലീസ് കോൺസ്റ്റബിൾ ഇ. പ്രമോദി(42)നെ ഷെയ്ഖ് റിയാസ് കൊലപ്പെടുത്തിയത്. തെലുങ്കാന പോലീസിന് സ്ഥിരം തലവേദനയായിരുന്ന ഷെയ്ഖ് റിയാസിനെ പിടികൂടാൻ ഞായറാഴ്ച പോലീസ് സംഘം എത്തിയിരുന്നു.
എന്നാൽ രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാൾ കോൺസ്റ്റബിൾ പ്രമോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ പ്രമോദ് മരണത്തിന് കീഴടങ്ങി. കൂടാതെ, ഇയാളെ പിടികൂടാൻ പോലീസിനെ സഹായിച്ച പ്രദേശവാസിയെയും ഇയാൾ പരിക്കേൽപ്പിച്ചു.
പിന്നീട് ഷെയ്ഖ് റിയാസിനെ പിടികൂടിയ പോലീസ് സംഘം വൈദ്യപരിശോധനയ്ക്കായി നിസാമാബാദിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവിടെവച്ച് ഇയാൾ പോലീസിനെ ആക്രമിക്കുകയായിരുന്നു.
പോലീസിന്റെ തോക്ക് തട്ടിയെടുത്ത ഷെയ്ഖ് റിയാസ് വെടിയുതിർത്തു. ഇതിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ഇതിനു പിന്നാലെയാണ് പോലീസ് ഷെയ്ഖ് റിയാസിനെ വെടിവച്ചു കൊലപ്പെടുത്തിയത്.
Kerala
പാലക്കാട്: കല്ലടിക്കോട് രണ്ട് പേർ വെടിയേറ്റ് മരിച്ചു. പ്രദേശവാസിയായ നിതിനും മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്.
ബിനുവിന്റെ മൃതശരീരം കണ്ടെത്തിയതിന് സമീപത്ത് തന്നെയാണ് നിതിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
National
ഭുവനേശ്വർ: ഒഡീഷയില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ട് പേരാണ് ഇയാളെ കൊലപ്പെടുത്തിയത്. ബര്‍ഹാംപുരില്‍ രാത്രിയോടെ ആളുകള്‍ നോക്കി നില്‍ക്കെയാണ് ആക്രമികള്‍ പിതാബാഷയ്ക്കുനേരെ വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റത്.
രാത്രി 9.40 ഓടെ പാര്‍ക്ക് സ്ട്രീറ്റിലെ ചേംബറില്‍ നിന്ന് ഇറങ്ങി സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു അഭിഭാഷകൻ. വെടിയേറ്റ പിതാബാഷ ഓടാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു.
ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഒഡീഷ ബാര്‍ കൗണ്‍സില്‍ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു പിതാബാഷ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദീര്‍ഘകാലം കോണ്‍ഗ്രസില്‍ അംഗമായിരുന്ന പാണ്ഡെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.
NRI
ഡാളസ്: യുഎസിൽ ഇന്ത്യൻ വിദ്യാർഥി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (27) ആണ് മരിച്ചത്. ഡാളസിൽ ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
ഹൈദരാബാദിൽ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖർ തുടർപഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റൽ പിജി കോഴ്സ് പൂർത്തിയാക്കിയിരുന്നു. മുഴുവൻ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ താത്കാലികമായി ഗ്യാസ് സ്റ്റേഷനിൽ ജോലിചെയ്തുവരികയായിരുന്നു.
മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആർസ് എംഎൽഎ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി. ഹരീഷ് റാവു എന്നിവർ ചന്ദ്രശേഖറിന്റെ വീട്ടിലെത്തി. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ: അമേരിക്കയിലെ ഡാളസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ(27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി രാത്രി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ അജ്ഞാതനായ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല.
ഹൈദരാബാദിൽ നിന്നും ദന്തിസ്റ്റായി ബിരുദം നേടിയ ശേഷം ചന്ദ്രശേഖർ പോൾ ഉന്നത പഠനത്തിനായി അമേരിക്കയിൽ എത്തിയത് 2023ലാണ്. ആറ് മാസം മുൻപ് യുഎസിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം, ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്തു കൊണ്ട് മുഴുവൻ സമയ ജോലിക്ക് ശ്രമിക്കുകയായിരുന്നു ചന്ദ്രശേഖർ പോൾ.
ചന്ദ്രശേഖർ പോളിന്റെ മൃതദേഹം അമേരിക്കയിൽ നിന്ന് നാട്ടിലെത്തിക്കാൻ കുടുംബം സർക്കാരിന്റെ സഹായം തേടി.
NRI
വാഷിംഗ്ടൺ ഡിസി: യുഎസിൽ ഇന്ത്യൻ പൗരൻ പോലീസിന്റെ വെടിയേറ്റ് മരിച്ചു. തെലുങ്കാന സ്വദേശി മുഹമ്മദ് നിസാമുദ്ദീനാണ് മരിച്ചത്. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്.
സാന്താ ക്ലാരയിലെ വീട്ടിൽ കത്തിയുമായി കണ്ടെത്തിയതിനെ തുടർന്നാണ് നിസാമുദ്ദീനെ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. ഒപ്പം താമസിച്ചിരുന്നയാളെ നിസാമുദ്ദീൻ ആക്രമിച്ചതായും ഇയാളെ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
അതേസമയം, നിസാമുദ്ദീൻ നിരപരാധിയാണെന്നും വംശീയ പീഡനം നേരിട്ടിരുന്നുവെന്നും നിസാമുദ്ദീന്റെ കുടുംബം പറഞ്ഞു. പോലീസിനെ സഹായത്തിനായി വിളിച്ചത് നിസാമുദ്ദീനാണെന്നും കുടുംബം കൂട്ടിച്ചേർത്തു.
ഫ്ലോറിഡയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അധികാരം നൽകിയതോടെ ജൂലൈ വരെ 4,734 എണ്ണത്തിനെ വെടിവച്ചു കൊന്നെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലക്കാട്ടാണ് കൂടുതൽ പന്നികളെ കൊന്നത് -1457. മലപ്പുറത്ത് -826, തിരുവനന്തപുരം -796 പന്നികളെയും കൊന്നു.
നാടൻ കുരങ്ങുകളെ 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഒന്നാം പട്ടികയിലുൾപ്പെടുന്നതിനാൽ എണ്ണം നിയന്ത്രിക്കാൻ പരിമിതിയുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രാനുമതി തേടി. കർമ്മപദ്ധതിയും തയാറാക്കി വരുന്നു.
വന്യമൃഗങ്ങളാൽ ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിന് നിലവിൽ നൽകുന്ന പത്തുലക്ഷം രൂപ നഷ്ടപരിഹാരം ഇരട്ടിയാക്കുന്നത് സർക്കാർ പരിശോധിച്ചുവരികയാണ്. വനത്തിന് പുറത്ത്നിന്നുള്ള പാമ്പുകടി, തേനീച്ച, കടന്നൽ കുത്ത് മൂലമുള്ള ജീവഹാനിക്ക് നഷ്ടപരിഹാരം നാല് ലക്ഷം രൂപയായി വർധിപ്പിച്ചുവെന്നും മന്ത്രി സഭയെ അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്.
31 കാരനായ അദ്ദേഹം ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്. മരണവാര്‍ത്ത ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ചാർളി കിർക്ക്. ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാരകനാണ് അദ്ദേഹം.
തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. വെടിവെച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ ഇയാളല്ല പ്രതിയെന്ന് പോലീസ് അറിയിച്ചു. യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുന്ന ചാര്‍ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.